തൃപ്പൂണിത്തുറ: നഗരസഭാ പരിധിയിലെ ഇലക്ട്രിക് പോസ്റ്റുകളിലും ടെലിഫോൺ പോസ്റ്റുകളിലും മറ്റും തൂങ്ങിക്കിടക്കുന്ന അപകടകരമായ കേബിളുകൾ ബന്ധപ്പെട്ട കേബിൾ ഓപ്പറേറ്റർമാർ ആഗസ്റ്റ് 1 ന് മുമ്പ് മുറിച്ച് മാറ്റണമെന്ന് നഗരസഭാധികൃതർ അറിയിച്ചു. ഇല്ലെങ്കിൽ നഗരസഭ ഡിപ്പാർട്ട്‌മെന്റലായി കേബിളുകൾ നീക്കം ചെയ്യുകയും ചെലവ് ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുകയും ചെയ്യും.