anganavadi

മുവാറ്റുപുഴ: കേന്ദ്ര ബജറ്റിൽ അങ്കണവാടി ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ചും ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.പി. ബീന, മിനി മാത്യു, കെ.എ. ജലജാമണി, കെ.ബി. ശകുന്തള, എം.പി. റിൻസി, വി.ഒ. ഓമന, പി.എൻ. ഉഷ, സി.കെ. സുമ എന്നിവർ പ്രസംഗിച്ചു.