വൈപ്പിൻ: കാർഗിൽ യുദ്ധം, പാർലമെന്റ് ആക്രമണം തുടങ്ങിയ നിരവധി സൈനിക ഓപ്പറേഷനുകളിൽ പങ്കെടുത്ത സൈനികനെ കാർഗിൽ ദിനത്തിൽ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ ആദരിച്ചു. സേനയിൽ മുപ്പത് വർഷത്തെ സ്തുത്യർഹ സേവനം കാഴ്ച വെച്ച റിട്ട. സുബേദാർ മേജർ കെ.എസ് സലിയെയാണ് കേഡറ്റുകളുടെ നേതൃത്വത്തിൽ ആദരിച്ചത്. ഹെഡ്മിസ്ട്രസ് സി. രത്‌നകല മെമന്റോ സമ്മാനിച്ചു. നേവൽ എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, ജൂനിയർ റെഡ്‌ക്രോസ്, ലിറ്റിൽ കൈറ്റ്‌സ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കേഡറ്റ് വിംഗുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പോസ്റ്റർ രചനാ മത്സരത്തിൽ ബി.കൃഷ്ണഗീതി, നന്ദന കെ. ബിജു, പി.എസ്. മീനാക്ഷി എന്നിവർ വിജയിച്ചു.