മൂവാറ്റുപുഴ: കൊവിഡ് കിറ്റ് അഴിമതി സംബന്ധിച്ച് മുൻ കുന്നത്തുനാട് എം.എൽ.എയും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ വി.പി. സജീന്ദ്രനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. കൊവിഡുകാലത്ത് കൊച്ചിൻ റിഫൈനറി ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്നും മറ്റ് വ്യക്തികളിൽ നിന്നും പണം സ്വീകരിച്ചെങ്കിലും കിറ്റ് വിതരണം നടത്തിയില്ലെന്നാണ് പരാതി.
മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ എൻ.സി.പി സംസ്ഥാന സെക്രട്ടറിയുമായ ബി . ജയകുമാറാണ് വിവരാവകാശ രേഖകൾ സഹിതം സജീന്ദ്രനെതിരെ വിജിലൻസ് കോടതിയെ സമീപിച്ചത്. കുന്നത്തുനാട് താലൂക്ക് സപ്ലെ ഓഫീസർ ടി .സഹീറും കേസിൽ പ്രതിയാണ്.