കൊച്ചി: കേരളകൗമുദി 'ഹീലിംഗ് കേരള" മെഡിക്കൽ കോൺക്ലേവ് ഇന്ന് പാലാരിവട്ടം ഹോട്ടൽ റിനൈയിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കോൺക്ലേവ് ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. മേയർ അഡ്വ.എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.
ഉദ്ഘാടന ചടങ്ങിൽ 'ഹീലിംഗ് കേരള" പ്രത്യേക പതിപ്പിന്റെ കവർ പ്രകാശനം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദന് നൽകി മന്ത്രി നിർവഹിക്കും.
എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർ ഷാ, കേരളകൗമുദി ജനറൽ മാനേജർമാരായ അയ്യപ്പദാസ്, ഷിറാസ് ജലാൽ എന്നിവർ സംസാരിക്കും. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും സീനിയർ മാനേജർ (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് നന്ദിയും പറയും.
• ആരോഗ്യകേരളം: സാദ്ധ്യതകളും വെല്ലുവിളികളും
'ആരോഗ്യകേരളം: സാദ്ധ്യതകളും വെല്ലുവിളികളും" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ കോൺക്ലേവ് വൈകിട്ട് അഞ്ചിന് ആരംഭിക്കും. ഡോ. പത്മനാഭ ഷേണായ് (ക്ലിനിക്കൽ ഡയറക്ടർ, ഷേണായ്‌സ് കെയർ ഹോസ്പിറ്റൽ) മോഡറേറ്ററാകും. ഡോ. രാജീവ് ജയദേവൻ (മുൻ പ്രസിഡന്റ്, ഐ.എം.എ, കൊച്ചി), ഡോ.എസ്. സുധീന്ദ്രൻ (ചീഫ് ട്രാൻസ്‌പ്ളാന്റ് സർജൻ, അമൃത ആശുപത്രി), ഡോ. ഗണേഷ് മോഹൻ (സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ്), ഡോ. ജുനൈദ് റഹ്‌മാൻ (മെഡിക്കൽ ഡയറക്ടർ, സുധീന്ദ്ര ഹോസ്പിറ്റൽ), ഡോ. മുഹമ്മദ് ഹനീഷ് (പ്രസിഡന്റ്, ഐ.എം.എ, കൊച്ചി), ഡോ.കെ.കെ. മോഹൻദാസ് (എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, തൃശൂർ), ഡോ.ഷോൺ ടി. ജോസഫ് (ചീഫ് മെഡിക്കൽ ഓഫീസർ, വി.പി.എസ് ലേക്‌ഷോർ), ഡോ. രാംകുമാർ മേനോൻ (എം.ഡി, ആത്രേയ ഹോസ്പിറ്റൽ, തൃശൂർ), ഡോ.എൻ.ആർ. ശർമ്മ (പ്രൊഫസർ എമിറിറ്റസ്, പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, തിരുവല്ല) എന്നിവർ പങ്കെടുക്കും.