congress

മൂവാറ്റുപുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പായിപ്ര മണ്ഡലം 4,5 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തൃക്കളത്തൂർ മാവേലിൽ സജിത സാജന്റെ കുടുംബത്തിന് നവീകരിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. ഭർത്താവ് സാജൻ രോഗം ബാധിച്ച് വർഷങ്ങളായി തളർന്ന് കിടന്നതിനാൽ ഏറെ കഷ്ടതയിലായിരുന്നു സജിതയുടെ കുടുംബം. അടുത്തിടെ സാജൻ മരണമടയുകയും ചെയ്തു. താക്കോൽ ദാനച്ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സി വിനയൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ സുകന്യ അനീഷ്,​ കെ.കെ. ഉമ്മർ, കെ.പി. ജോയി, അഡ്വ. എൽദോസ് പി. പോൾ, സജി പായിക്കാട്ട്, എൽദോ വർഗീസ്, നൗഷാദ്, വസന്തരാജ്, അമൃത് ദത്തൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.