മൂവാറ്റുപുഴ: സെൻട്രൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിനോടാനുബന്ധിച്ച് നടത്തിയ മാർക്കറ്റ് പ്രീമിയർ ലീഗ് സീസൺ വൺ ഫുട്ബാൾ ഫൈനലിൽ വിന്നേഴ്സ് എഫ്.സി. വിജയികളായി. കോസ്റ്ററ്റൽ എഫ്.സി. റണ്ണറപ്പായി. രണ്ടാർ സ്പോർട്ട്സ് സിറ്റി ടർഫിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ. ട്രോഫികൾ സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് റെനീഷ് അദ്ധ്യക്ഷനായി. ഇന്ത്യൻ ഫുട്ബോൾ അണ്ടർ 19 താരവും ഐ.എസ്.എൽ ഫുട്ബോൾ ഹൈദരാബാദ് എഫ്.സി താരവുമായ മുഹമ്മദ് റാഫിയെ ജില്ലാ ട്രഷറി ഓഫീസർ നിസാർ ബാബു ആദരിച്ചു . മൂവാറ്റുപുഴയിലെ സീനിയർ ഫുട്ബോൾ താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. ക്ലബ് സെക്രട്ടറി ശിഹാബ് പടിഞ്ഞാറെച്ചാലിൽ, എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർമാരായ ഇബ്രാഹിം, ഷാജി, അനീസ് പി. അലി എന്നിവർ പ്രസംഗിച്ചു.