nirmala

മൂവാറ്റുപുഴ: നിർമല കോളേജിൽ കോമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നമിത അനുസ്മരണം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം ജൂലൈ 26ന് കോളേജിന് മുന്നിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ബികോം അവസാന വർഷ വിദ്യാർഥിയായ ആർ. നമിതയ്ക്ക് ജീവൻ നഷ്ടമായത്. നമിതയുടെ ചിത്രത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പുഷ്പാർച്ചന നടത്തി. തുടർന്ന് കോളേജ് ഓഡിയോ വിഷ്വൽ ഹാളിൽ അനുസ്മരണ യോഗവും റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറും നടത്തി. സെമിനാർ മൂവാറ്റുപുഴ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ജി. ദിലീപ്കുമാർ നയിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് അദ്ധ്യക്ഷനായി.