vettoor
വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുമായി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് സംവദിക്കുന്നു

മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നയിച്ച വിസ്മയം പരിപാടി നടന്നു. മാജിക്കും കഥകളും നിറഞ്ഞുനിന്ന പരിപാടിയിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബിജുകുമാർ, അക്കാദമിക് കൗൺസിൽ അംഗം എം. സുധീഷ്, എം.പി.ടി.എ പ്രസിഡന്റ് രേവതി കണ്ണൻ, ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്, പി.ടി.എ പ്രസിഡന്റ് എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസ് വിദ്യാർത്ഥി ജ്യോതിസ് രാജ് കൃഷ്ണൻ മുതുകാടിനെ സ്വീകരിച്ചു. ചിത്രകലാ അദ്ധ്യാപകൻ കെ.എം. ഹസൻ മുതുകാടിന് ചിത്രം സമ്മാനിച്ചു.