പച്ചാളം: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയുടെയും ജില്ലാ ആശുപത്രിയുടെയും കെ.എസ്.എസ്.പി.യു നോർത്ത് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് പി.ജെ. ആന്റണി സ്‌മാരക ഹാളിൽ സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോർപ്പറേഷൻ കൗൺസിലർ മിനി വിവേര ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീരേഖ, ഡോ.എ.കെ. ബോസ്, ഡോ.എൻ. സിമി, ഡോ. സഫ്‌ന, ഡോ. നിരഞ്ജന, കെ.വി. സാബു, പി.എൻ. ശാന്താമണി എന്നിവർ സംസാരിക്കും. മഴക്കാലരോഗ പ്രതിരോധ മരുന്നുകളും വിതരണം ചെയ്യും.