കുത്താട്ടുകുളം: ഇലഞ്ഞി വില്ലേജ് പരിധിയിൽ നടത്തുന്ന അനധികൃത മണ്ണ് ഖനനത്തിനും മണ്ണ് കടത്തലിനും എതിരെ ബി.ജെ.പി പരാതി നൽകി. മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം മേധാവിക്ക് ബി.ജെ.പി ഇലഞ്ഞി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശശികല സന്തോഷാണ് പരാതി നൽകിയത്. പഞ്ചായത്തിലെ അഞ്ചോളം കേന്ദ്രങ്ങളിലെ അനധികൃത മണ്ണു ഖനനം പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബി.ജെ.പി പിറവം മണ്ഡലം ജനറൽ സെക്രട്ടറി ടി. പ്രതീഷ്, ഇലഞ്ഞി ജനറൽ സെക്രട്ടറി ശ്യാംരാജ്, ടി.കെ. സന്തോഷ്, സ്വപ്‌നകുമാർ എന്നിവരും സന്നിഹിതരായിരുന്നു.