കൊച്ചി: കാർഗിൽ യുദ്ധവിജയ വാർഷികം റസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മറ്റി ആചരിച്ചു.
സ്മൃതിമണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ പത്മനാഭൻ നായരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് മുഖ്യാഥിതിയായി. ജില്ലാ ജനറൽ സെക്രട്ടറി എലൂർ ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാർ, കെ.ജി രാധാകൃഷ്ണൻ, സി. ചാണ്ടി, മെക്കിൾകടമാട്ട്, ജിൻസി ജേക്കബ്, ഷക്കീല മറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.