sngce

കോലഞ്ചേരി: പുതുതലമുറയിലെ വിദ്യാർത്ഥികൾ വിജയം മാത്രമല്ല വെല്ലുവിളികളും നേരിടാൻ പ്രാപ്തരാകണമെന്ന് നാഷണൽ ലോ യൂണിവേഴ്‌സി​റ്റി വൈസ് ചാൻസലർ ജസ്​റ്റിസ് എസ്. സിരിജഗൻ പറഞ്ഞു. കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽ ബിരുദ പൂർത്തീകരണ സമ്മേളനം 'പ്രയാണ 24" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻജിനിയർമാരെന്നാൽ ബിരുദദാരികൾ മാത്രമല്ല ലോക സൃഷ്ടാക്കൾ കൂടിയാണ്. സമൂഹത്തിൽ നല്ലവരാകാൻ കുട്ടികൾ ഗുരുത്വമുള്ളവരാകണം. വ്യക്തി ജീവിതത്തിലും തൊഴിലിലും പാലിക്കേണ്ട നീതിബോധവും സൗഹൃദത്തിന്റെ പ്രാധാന്യവും തിരിച്ചറിഞ്ഞ് വേണം പുതു തലമുറ വളരാനെന്നും അദ്ദേഹം പറഞ്ഞു. ഗുരുകുലം ട്രസ്​റ്റ് സെക്രട്ടറി ആർ. അനിലൻ അദ്ധ്യക്ഷനായി. കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ, മാനേജർ വി. മോഹനൻ, പ്രിൻസിപ്പൽ ഡോ. എസ്. ജോസ്, കോളേജ് അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജജു ബാബു എന്നിവർ സംസാരിച്ചു. പഠന കാലയളവിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. പഠനം പൂർത്തീകരിച്ച എം.ബി.എ, എം.സി.എ, എം.ടെക്, ബി.ടെക് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്ക​റ്റുകൾ നൽകി.