തൃപ്പൂണിത്തുറ: ഇരുമ്പനം കനിവ് പാലിയേറ്റീവ് മേഖലാ കമ്മിറ്റി മുത്തൂറ്റ് സ്നേഹാശ്രയയുടെ സഹകരണത്തോടെ സൗജന്യ രക്തപരിശോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ.ആർ. രജീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ശ്രീജ മനോജ് അദ്ധ്യക്ഷയായി. ഡോ. ബിമിത്ര ബോധവത്കരണ ക്ലാസ് നടത്തി. കനിവ് മേഖലാ സെക്രട്ടറി ടി.എം. ഗിരീഷ്, കൗൺസിലർ രാജലക്ഷ്മി മനോജ്, പി.എ. ബിജു എന്നിവർ സംസാരിച്ചു.