കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ തട്ടാംമുകളിൽ നിന്ന് റബർ പാർക്കിലേക്കുള്ള കനാൽ ബണ്ട് റോഡ് ബിഎം.ബിസി നിലവാരത്തിൽ നവീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മി​റ്റി യോഗം ആവശ്യപ്പെട്ടു. കോലഞ്ചേരി, മഴുവന്നൂർ, തട്ടാംമുകൾ പ്രദേശങ്ങളിൽ നിന്ന് റബർ പാർക്കിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് ഇത്. റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി വൈസ് പ്രസിഡന്റ് അരുൺ വാസു യോഗം ഉദ്ഘാടനം ചെയ്തു. മഴുവന്നൂർ മണ്ഡലം പ്രസിഡന്റ് റെജിൻ രവി അദ്ധ്യക്ഷനായി. ബിനിൽ ചാക്കോ, ബേസിൽ തങ്കച്ചൻ, ബിനോയ് ബെന്നി, ഏലിയാസ് എൽദോ, അതുൽ ജോയ് തോമസ്, എൽദോ ഏലിയാസ് എന്നിവർ സംസാരിച്ചു.