കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ പാരീസ് ഒളിമ്പിക്സ് പ്രചാരണവും ദീപശിഖ പ്രയാണവും നടത്തി. സ്കൂൾ മാനേജർ സജി കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ദീപശിഖ പ്രയാണം ഹെഡ്മിസ്ട്രസ് നിഷി പോൾ ഫ്ളാഗ് ഓഫ് ചെയ്തു. കായിക അദ്ധ്യാപിക അഞ്ജലി ഒളിമ്പിക് സന്ദേശം നൽകി.