വൈപ്പിൻ: ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റായി കോൺഗ്രസ് നേതാവ് ബിജു കണ്ണങ്ങനാട്ടിനെയും വൈസ് പ്രസിഡന്റായി സി.പി.ഐയിലെ പി.എസ് ഷാജിയെയും തിരഞ്ഞെടുത്തു. സി.പി.എം - സി.പി.ഐ സഖ്യം ഭരിച്ചിരുന്ന ബാങ്കിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സി.പി.എം തനിച്ചും കോൺഗ്രസ് - സി.പി.ഐ സഖ്യവുമാണ് മത്സരിച്ചത്. പുതിയ ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ ബാങ്കിന്റെ കീഴിലുള്ള ഓഡിറ്റോറിയങ്ങളുടെ വാടക കുറയ്ക്കാൻ തീരുമാനിച്ചു.