വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണബാങ്കിൽ അംഗത്വം എടുത്ത് 50 വർഷം പൂർത്തീയാക്കിയവർക്ക് ബാങ്ക് നൽകി വരുന്ന സാന്ത്വന പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും ബ്രാഞ്ചുകളിൽ നിന്നും അപേക്ഷ ഫോറങ്ങൾ ലഭിക്കുന്നതാണ്. മുൻ വർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ആഗസ്റ്റ് 1 മുതൽ 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.