വൈപ്പിൻ: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ സി.പി.എം ചെറായി ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ചെറായി ഗൗരീശ്വരത്ത് നടന്ന യോഗം ഡോ. കെ.കെ. ജോഷി ഉദ്ഘാടനം ചെയ്തു. പി.ബി സജീവൻ അദ്ധ്യക്ഷനായി. അഡ്വ. കെ.വി. എബ്രാഹം, ഇ.കെ. ജയൻ, ഇ.സി. ശിവദാസ്, രാധിക സതീഷ് എന്നിവർ പ്രസംഗിച്ചു.
ബജറ്റിനെതിരെ സി.പി.ഐ വൈപ്പിൻ മണ്ഡലം കമ്മറ്റിയും പ്രതിഷേധ പ്രകടനം നടത്തി. ഞാറക്കൽ ആശുപത്രി കവലയിൽ നടന്ന യോഗം മണ്ഡലം സെക്രട്ടറി കെ.എൽ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പി.എസ് ഷാജി അദ്ധ്യക്ഷനായി. അഡ്വ. എൻ.കെ ബാബു, ടി.എ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.