batery

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ അടുത്ത സീസണിൽ ബാറ്ററി എ.ഐ പ്രസന്റിംഗ് സ്‌പോൺസർമാരാകും. ബാറ്ററി എ.ഐയുടെ ഗെയിം ടെക് പ്ലാറ്റ് ഫോമിലൂടെ ലൈവ് ഗെയിം അനുഭവം ആരാധകർക്ക് ലഭ്യമാകും. ആരാധകർക്ക് കൂടുതൽ അനുഭവങ്ങളും ക്ലബ്ബിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കുമെന്ന് ബ്‌ളാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. ബാറ്ററി.എഐയുടെ ഫാന്റസിയും സ്‌പോർട്ട്‌സ് ന്യൂസ് പ്ലാറ്റ്‌ഫോമും കായിക ആരാധകർക്ക് ടീമുകളുടെ എല്ലാ വിവരങ്ങളും ലഭ്യമാക്കും.

ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തം സന്തോഷകരവും അഭിമാനവുമാണെന്ന് ബാറ്ററി എ.ഐ അറിയിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സുമായി ദീർഘകാലബന്ധമാണ് ബാറ്ററി എ.ഐ വരും വർഷങ്ങളിലും പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു.