snvhss-paravur

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ കാർഗിൽ ദിനം ആചരിച്ചു. പുല്ലംകുളം അംബേദ്കർ പാർക്കിലെ അമർജവാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. ഗൈഡ്സ് ക്യാപ്റ്രൻ ആർ. ശ്രീകല, സ്കൗട്ട് ക്യാപ്റ്രൻ കെ.പി. സജിമോൻ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡർമാരായ സംഘബാല, അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.