തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ യാത്രാക്ലേശവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരിൽ കണ്ട് നിവേദനം നൽകി.
കൊച്ചുവേളി - നിലമ്പൂർ രാജാറാണി എക്സ്പ്രസ്, വേളാങ്കണ്ണി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾക്ക് തൃപ്പൂണിത്തുറയിൽ സ്റ്റോപ്പ് അനുവദിക്കുക, റിസർവേഷൻ കൗണ്ടർ പ്രവർത്തനം ഓഫീസ് ടൈമിലാക്കുക എന്നിവ ഉന്നയിച്ചായിരുന്നു നിവേദനം. വരുമാനത്തിന്റെ കാര്യത്തിൽ ഏറെ മുൻപന്തിയിലായ തൃപ്പൂണിത്തുറ സ്റ്റേഷന്റെ വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ്, ജില്ലാ മീഡിയ കൺവീനർ നവീൻ കേശവൻ, കൗൺസിലർ ആർ. രാജേഷ്, മണ്ഡലം സെക്രട്ടറി രഞ്ജിത്ത് രവി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.