പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സ് ദീപം തെളിയിച്ചു. സ്കൂൾ അസി. മാനേജറും എസ്.എൻ.ഡി.പി യോഗം ഡയറക്ടറുമായ പി.എസ്. ജയരാജ് ദീപം ജ്വലിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, ഹെഡ്മാസ്റ്റർ സി.കെ. ബിജു, കായിക അദ്ധ്യാപകൻ ടി.ആർ. ബിന്നി, ജയദീപ്, സ്കൂൾ പാർലമെന്റ് സ്പീക്കർ ഗീതിക മനോജ് തുടങ്ങിയവർ പങ്കെടുത്തു.