കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം സ്കൂൾ മാനേജർ ഫാ. ജോസ് ഒഴലക്കാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു ആന്റണി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് വിൻസൺ കോയിക്കര, വാർഡ് മെമ്പർ സേവ്യർ വടക്കുഞ്ചേരി, ജോയ് മുട്ടംതൊട്ടി, തോമസ് കരോട്ടപ്പുറം, സ്കൂൾ പ്രിൻസിപ്പൽ ഡോ. സി.എ. ബിജോയ്, ഹെഡ്മിസ്ട്രസ് എം.പി. ലിസി എന്നിവർ സംസാരിച്ചു. നവീകരിച്ച സയൻസ് ലാബ് എക്സ്പ്ലോറയുടെ ഉദ്ഘാടനവും നവീകരിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും നടത്തി. പുതിയ പി.ടി.എ പ്രസിഡന്റായി ജോസഫ് മാളിയെക്കപടിയും എം.പി.ടി.എ പ്രസിഡന്റായി രജിത ജയ്മോനെയും തിരഞ്ഞെടുത്തു.