adarsha-vidyabhavan-schoo

പറവൂർ: നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ പാരീസ് ഒളിമ്പിക്സിനെ വരവേറ്റ് ദീപശിഖ തെളിയിച്ച് ഒളിമ്പിക്സ് റൺ നടത്തി. അന്താരാഷ്ട വോളിബാൾതാരവും ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന വി.എ. മെയ്തീൻ നൈന ദീപശിഖ തെളിയിച്ച് സന്ദേശം നൽകി. വിദ്യാഭവൻ ട്രസ്റ്റ് സെക്രട്ടറി ടി.എ. ശിവശങ്കരൻ, ട്രഷറർ കെ.എസ്. രാജേന്ദ്രൻ, സ്കൂൾ മാനേജർ കെ.കെ. ഷാജി, പ്രിൻസിപ്പൽ കെ.എ. രഹന, ജയശ്രീ കെ. നായർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ലീഡർ എം.എ. അതുൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.