വൈപ്പിൻ: മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ വികസന പദ്ധതികൾക്ക് 49.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. കുഴുപ്പിള്ളി പഞ്ചായത്തിലെ 13-ാം വാർഡിൽ അങ്കണവാടി കെട്ടിടം നിർമ്മിക്കാൻ 30 ലക്ഷവും എടവനക്കാട് പഞ്ചായത്തിൽ സി.ഡി.എസ് ഓഫീസ് കെട്ടിടത്തിന് 19.30 ലക്ഷവും രൂപയുമാണ് അനുവദിച്ചത്.
കുഴുപ്പിള്ളി 13-ാം വാർഡിലെ നിലവിലുള്ള അങ്കണവാടി വാടക മന്ദിരത്തിലാണ് പ്രവർത്തിക്കുന്നത്. എടവനക്കാട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രവർത്തിച്ചിരുന്ന സി.ഡി.എസ് ഓഫീസ് സ്ഥലം മാറണമെന്ന ആവശ്യത്തെത്തുടർന്ന് സൗകര്യമൊട്ടുമില്ലാത്ത ചെറിയൊരു കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.