photo

വൈപ്പിൻ: പരിമിതമായ സൗകര്യങ്ങളിൽ താമസിച്ച് എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അമൃത അമരേശന് പള്ളിപ്പുറം പഞ്ചായത്ത് ബി.ജെ.പി ഒൻപതാം വാർഡ് കമ്മിറ്റിയും സോഷ്യൽ മീഡിയ സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ എം.എസ്. ഷിബി അദ്ധ്യക്ഷനായി. ശ്രീ ചെറായി, കെ.എസ്. ഷൈജു, എം.വി. വിനിൽ, ഷിബു നെടുംപറമ്പിൽ, ഇ.എസ്. പുരുഷോത്തമൻ, വി.വി. അനിൽ, എൻ.എം. രവി, എ.ജി. വിദ്യ, ഷബിൻലാൽ തെക്കേടത്ത്, ശ്രീനിവാസൻ, ടി.കെ. ഉണ്ണികൃഷ്ണൻ, വിജിത്ത് ചക്കമുറി, ഭാഗ്യനാഥൻ, വിനോദ് ഡിവൈൻ, ഡി.എൽ. സുബ്രഹ്മണ്യൻ, കെ.എസ്. സിനോജ്, എൻ.ഡി. ഷിബു എന്നിവർ പ്രസംഗിച്ചു.