കാലടി: നീലീശ്വരം കരേറ്റ മാത ഇടവകയിൽ ഗ്രാൻഡ് പേരൻസ് ഡേ ആഘോഷിച്ചു. വികാരി ഫാ. ഐസക് തറയിലിന്റെ കാർമ്മികത്വത്തിൽ കുമ്പസാരം, ദിവ്യബലി, വചന സന്ദേശം എന്നിവ നടന്നു. ഫാ. വർഗീസ് പ്ലാക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. ഐസക് തറയിൽ അദ്ധ്യക്ഷനായി. ഫാ. എഡ്വിൻ വട്ടക്കുഴി, ട്രസ്റ്റിമാരായ ജോയി പുത്തൻകുടി, ഫ്രാൻസീസ് കല്ലൂക്കാരൻ, വർഗീസ് ഇക്കാൻ, സിസ്റ്റർ ജിൻസി, സിസ്റ്റർ സിൽജി, ഡീക്കൻ ജോൺ പടിഞ്ഞാറെ ചക്കാലക്കൽ, കെ.ടി. ജോസഫ്, എൽസി മാത്യു എന്നിവർ സംസാരിച്ചു. കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയും നടന്നു.