കൊച്ചി: എടക്കാട്ടുവയൽ സ‌ർവീസ് സഹകരണ ബാങ്കിന്റെ മാതൃകാ കൃഷിത്തോട്ടം പദ്ധതി ഉദ്ഘാടനവും പച്ചക്കറിത്തൈ വിതരണവും നടന്നു. എടക്കാട്ടുവയൽ പഞ്ചായത്ത് കൃഷി ഓഫീസർ ഗോപിക എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കയർ ബോർഡ് അംഗീകൃത സി-പോം ജൈവ വളം ഉപയോഗിച്ചാണ് കൃഷി. വളത്തിന്റെ ഉത്പാദകരായ ഹിന്ദുസ്ഥാൻ അഗ്രി- ഓർഗാനിക് സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മികച്ചയിനം വെണ്ട, വഴുതന, തക്കാളി, പയർ, പച്ചമുളക് എന്നിവയുടെ തൈകളാണ് കർഷകർക്ക് വിതരണം ചെയ്തത്.