കൊച്ചി: പ്രമുഖ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസത്തിൽ 45 ശതമാനം ഉയർന്ന് 63 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 23.44 ശതമാനം ഉയർന്ന് 40,551 കോടി രൂപയായി മുൻ വർഷം ഇതേ കാലയളവിൽ 32,860 കോടി രൂപയായിരുന്നു മൊത്തം ബിസിനസ്. വായ്പ 30 ശതമാനം വർദ്ധിച്ച് 18783 കോടി രൂപയായി. വായ്പ കഴിഞ്ഞ വർഷത്തേക്കാൾ 14.3 ഉയർന്ന് 19,664 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് മൊത്തം ബിസിനസിന്റെ സുപ്രധാന മേഖലകളിൽ 23.4 ശതമാനത്തിന്റെ മികച്ച വർധനവാണ് രേഖപ്പെടുത്തിയതെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു.