ph

കാലടി: ശ്രീശങ്കര കോളേജിൽ നടന്ന ദേശീയ ഗവേഷണ ശിൽപ്പശാല ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം. അനിൽകുമാർ അദ്ധ്യക്ഷനായി. ഡോ.മഞ്ജുള കൃഷ്‌ണൻ, ഡോ. വിവേക് രാമകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. നീന സൂസൻ ജോൺ, ഡോ.സുശാഭൻ സാധുകൻ, ഡോ.മിന്റു പോറൽ എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി ഗവേഷക വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ദേശീയ സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് ബോർഡിന്റെ സഹകരണത്തോടെയാണ് ശില്പശാല നടന്നത്.