കോതമംഗലം. മാതിരപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ അഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ജി. ജോർജ് അദ്ധ്യക്ഷനായി. പി.എ.എം. ബഷീർ, ജോർജ് വറുഗീസ്, ഷെമീർ പനയ്ക്കൽ, ജെസി സാജു, മാമച്ചൻ ജോസഫ്, എം.എസ്. എൽദോസ്, എൽദോസ് ഡാനിയേൽ, പി.ആർ അജി, എ.കെ. വർക്കി എന്നിവർ പ്രസംഗിച്ചു.