കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലിന്റെ പുതിയ ഭാരവാഹികളായി ഡോ. സുജിത് ജോസ് (പ്രസിഡന്റ്), രൂപക് ഫ്രാൻസിസ് പാറയ്ക്കൽ (സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റു. കോലഞ്ചേരി മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്‌സ് വിഭാഗം തലവനാണ് ഡോ. സുജിത് ജോസ്. തൃത്വം ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡിയാണ് രൂപക് ഫ്രാൻസിസ് പാറയ്ക്കൽ.