പറവൂർ: ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിലെ 72 ശാഖായോഗങ്ങളിൽ കലാസാഹിത്യ മത്സരങ്ങൾ ഇന്ന് നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനയർ വിഭാഗങ്ങളിൽ ലളിതഗാനം, ആലാപനം, പ്രസംഗം, വ്യാഖ്യാനം, ഉപന്യാസം, ഭജൻ, ക്വിസ് എന്നീ മത്സരങ്ങളാണ് നടക്കുക. ശാഖാതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്കാണ് ആഗസ്റ്റ് നാലിന് മേഖലാതലത്തിലെ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അർഹത. മേഖലതലത്തിൽ വിജയിക്കുന്നവർക്ക് 10, 11 തീയതികളിൽ നടക്കുന്ന യൂണിയൻതല മത്സരത്തിൽ പങ്കെടുക്കാം.