കൊച്ചി: ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഒഫ് ലിവറിന്റെ (ഐ.എൻ.എ.എസ്. എൽ) വാർഷിക ശാസ്ത്രസമ്മേളനത്തിന് കൊച്ചി വേദിയാകും. ആഗസ്റ്റ് ഏഴുമുതൽ 10 വരെ ലെ മെറിഡിയനിൽ നടക്കുന്ന പരിപാടിയിൽ ദേശീയ, അന്തർദേശീയതലത്തിലെ ഇരുന്നൂറോളം പാനൽ അംഗങ്ങളും 1500ലധികം കരൾരോഗ വിദഗ്ദ്ധരും പങ്കെടുക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.inasl2024kochi.com. വാർത്താ സമ്മേളനത്തിൽ ഐ.എൻ.എ.എസ്.എൽ 2024ന്റെ സംഘാടക അദ്ധ്യക്ഷൻ ഡോ. ജി.എൻ. രമേശ് (ആസ്റ്റർ മെഡ്‌സിറ്റി സീനിയർ കൺസൾട്ടന്റ്, ഗ്യാസ്‌ട്രോഎന്ററോളജി), സംഘാടക സെക്രട്ടറി ഡോ. ചാൾസ് പനക്കൽ (ആസ്റ്റർ മെഡ്‌സിറ്റി സീനിയർ കൺസൽട്ടന്റ്, ഹെപറ്റോളജി), ഡോ. രാജീവ് ജയദേവൻ എന്നിവർ പങ്കെടുത്തു.