ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് നമ്പർ 52ന്റെയും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിയമ ബോധവത്കരണ ക്ലാസ് ടി.എൽ.എസ്.സി. പാനൽ അംഗം അഡ്വ. സുദർശനകുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ഡോ. അജലേഷ് ബി. നായർ, ഡോ. അനുമോൾ ജോസ്, താലൂക്ക് ലീഗൽ കമ്മിറ്റി സെക്രട്ടറി ടി.കെ. ഷഫീർ എന്നിവർ സംസാരിച്ചു.