tlc-mvpa

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന ലൈബ്രറി സെക്രട്ടറിമാരുടെ താലൂക്ക് പ്രവർത്തക സംഗമം ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് എക്സിക്യുട്ടീവ് മെമ്പർ സിന്ധു ഉല്ലാസ് അദ്ധ്യക്ഷയായി. വിവിധ വിഷയങ്ങളിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം ജോസ് കരിമ്പന, താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം.എ. എൽദോസ്,​ ജയ്സൺ കക്കാട്, മുഹലീസ് എന്നിവർ ക്ലാസെടുത്തു. സിന്ധു ഉല്ലാസിന്റെ തനിയെ എന്ന കഥാസമാഹരം ജോസ് കരിമ്പന ലൈബ്രേറിയ ജിൻസിക്ക് കൈമാറി പ്രകാശനം ചെയ്തു.