പെരുമ്പാവൂർ: അശമന്നൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം കുഴിക്കാട്ടിൽ വീട്ടിൽ കെ.കെ. കുര്യാക്കോസ് (77) നിര്യാതനായി. പനിച്ചയം ഉദയ ലൈബ്രറി സെക്രട്ടറി ആയിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന് നാഗഞ്ചേരി സെന്റ് ജോർജ്ജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: സ്മിത കെ. കുര്യാക്കോസ് (ടീച്ചർ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പെരുമ്പാവൂർ), സിജോ(ഹെഡ്മാസ്റ്റർ, ഗവ. എൽ.പി. സ്‌കൂൾ, പെരുമ്പാവൂർ), സൗമ്യ (ക്ലാർക്ക്, മഴുവന്നൂർ ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: പൗലോസ് (റിട്ട. ജീവനക്കാരൻ, തൊഴിൽ വകുപ്പ്), സിമി (അസിസ്റ്റന്റ് എൻജിനീയർ, ജലസേചനവകുപ്പ്, പീച്ചി), ജോസ് മാത്യു (ഹെഡ്മാസ്റ്റർ, സെന്റ്‌മേരിസ് എച്ച്.എച്ച്. എസ്. മോറക്കാല).