കൊച്ചി: കുട്ടികളിലെ ന്യൂറോ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ബ്രെയിൻ സെന്റർ ' അമൃത ബ്രെയിൻ സെന്റർ ഫോർ ചിൽഡ്രൻ ' അമൃത ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. അഡ്വ. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. സിനിമാതാരം സിജു വിത്സൺ ചടങ്ങിൽ മുഖ്യാതിഥിയായി. സെന്ററിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃത സ്‌കൂൾ ഒഫ് മെഡിസിൻ വൈസ് പ്രിൻസിപ്പൽ ഡോ. എ. ആനന്ദ് കുമാർ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയൻ, ഡോ. സുഹാസ് ഉദയകുമാരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.