library

മൂവാറ്റുപുഴ: പായിപ്ര എ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇരമ്പം കവിത സമാഹാരത്തിന്റെ രചയിതാവ് എ.പി. കുഞ്ഞിനെ ആദരിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് സാഹിത്യകാരിയും റിട്ട. ഹെഡ്മിസ്ട്രസുമായ സി.എൻ. കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ആമുഖ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.ജി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. പായിപ്ര കൃഷ്ണൻ, പി.എസ്. ഗോപകുമാർ, അലി പായിപ്ര, എം.ആർ.രാജം, കെ.ബി. ചന്ദ്രശേഖരൻ, വാസുദേവൻ അകത്തൂട്ട്, പി.എ .ബിജു, എം.ആർ. ബിനു, സിന്ധു ഷൺമുഖൻ,​ കെ. ഘോഷ്,​ കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. എ.പി. കുഞ്ഞ് മറുപടി പ്രസംഗം നടത്തി.