കൊച്ചി: വടുതല മാടവനച്ചിറ മജ്‌ലിസ് റഹ്മത്ത് മൗലീദ് ആൻഡ് മയ്യിത്ത് പരിപാലന സംഘത്തിന്റെ ദീർഘനാളത്തെ ആവശ്യം നിറവേറ്റി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ്. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം.ഡിയായ അദീബ് അഹമ്മദാണ് പുതിയ ആംബുലൻസ് നൽകിയത്.
വടുതല ജംഗ്ഷനിൽ നടന്ന സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്‌സ് ഡയറക്ടർ ഷിബു മുഹമ്മദ് താക്കോൽ ദാനം നിർവ്വഹിച്ചു. എം.എം.ആർ.എം ആൻഡ് എം.പി.എസ് പ്രസിഡന്റ് എൻ.എം. മജീദ് അദ്ധ്യക്ഷത വഹിച്ചു. ഷിഹാബ് തങ്ങൾ റിലീഫ് സെൽ വൈസ് ചെയർമാൻ ടി. എ അബ്ദുൽ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് വെള്ളേഴത്ത്, ബ്ലോക്ക് മെമ്പർ എൻ.കെ. അനീസ്, കെ.കെ.പി.ജെ പ്രസിഡന്റ് പി.എം. ഷംസുദ്ദീൻ, മാത്താനം അശോകൻ, പാദുവാപുരം പള്ളി വികാരി ആന്റണി കുഴിവേലിൽ, സയ്യിദ് പി.എം.എസ് തങ്ങൾ, എം.എം.ആർ.എം ആൻഡ് എം.പി.എസ് ജനറൽ സെക്രട്ടറി ഷാജി വെള്ളേഴത്ത്, ജോ. സെക്രട്ടറി കെ.എ. നാസർ കരിപ്പാശേരിൽ എന്നിവർ സംസാരിച്ചു.