enerst-69

വൈപ്പിൻ: പള്ളിപ്പുറം സെന്റ്‌ മേരീസ് ഹൈസ്‌കൂളിന് സമീപം അറക്കൽ സെബാസ്റ്റ്യന്റെ മകൻ ഏണസ്റ്റ് (69) നിര്യാതനായി. പള്ളിപ്പുറം സാലിയന്റ്‌ കോളേജ് ഡയറക്ടർ, കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ, പറവൂർ ലക്ഷ്മി കോളേജ് അദ്ധ്യാപകൻ, സെന്റ് മേരീസ് ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനാ ജനറൽ സെക്രട്ടറി, പള്ളിപ്പുറം മഞ്ഞുമാതാ പള്ളി പാരീഷ് കൗൺസിൽ സെക്രട്ടറി, കൈക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗീത. മക്കൾ: മിഥുൻ ഏണസ്റ്റ് (അദ്ധ്യാപകൻ, എം.എ. ആർ.എം.ജി.വി.എച്ച്.എസ്.എസ്, ശാന്തിപുരം), മിന്നു ഏണസ്റ്റ് (അദ്ധ്യാപിക, സെന്റ് ആൽബർട്‌സ് ഹൈസ്‌കൂൾ, എറണാകുളം). മരുമക്കൾ: സി.ആർ. സിന്ധുമതി (ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ, എറണാകുളം), രാഹുൽ എസ്. (ഇൻഫോപാർക്ക്, കാക്കനാട്).