പെരുമ്പാവൂർ: മുട്ടം കാഞ്ഞിരത്തിങ്കൽ പരേതനായ അബ്ദുൽ ഖാദറിന്റെ (മൊല്ല) മകൻ മുട്ടം അബ്ദുള്ള (65) നിര്യാതനായി. കുന്നത്തുനാട് താലൂക്ക് ജമാഅത്ത് കൗൺസിൽ ജന.സെക്രട്ടറി, സ്വതന്ത്ര കർഷകസംഘം കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ്, മുസ്ലിം ലീഗ് കുന്നത്തുനാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാണ്. സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) മുൻ ജില്ലാ ജനറൽ സെക്രട്ടറിയാണ്. കബറടക്കം ഇന്ന് രാവിലെ 10.30ന് മുട്ടം ചൂർണിക്കര മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും. മാതാവ്: ഫാത്തിമ്മ. ഭാര്യ: അതീഖ. മക്കൾ: അബ്ദുഷ (ഇൻഫോ പാർക്ക്), ഹസീബ. മരുമക്കൾ: നസീർ (അക്ഷയ സെന്റർ ആലുവ), നീനു (ഇൻഫോ പാർക്ക്).