കൊച്ചി: ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികൾക്കായി തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്), ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, കേരള വെൽഫെയർ സൊസൈറ്റി ഫോർ ടൈപ്പ് വൺ ഡയബറ്റിക് എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു. സർക്കാരുമായി സഹകരിച്ച് ടൈപ്പ് വൺ പ്രമേഹത്തിനുവേണ്ട കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് 3205ന്റെ അടുത്ത വർഷത്തെ ഗവർണറും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് വിദഗ്ദ്ധനുമായ ഡോ. ജി.എൻ. രമേശ് പറഞ്ഞു.
ഡോ.വി.പി. ഗംഗാധരൻ, ഫ്ലവേർസ് ആൻഡ് 24 ചാനൽ ചീഫ് മാനേജർ ഉഷ ശ്രീകണ്ഠൻനായർ, ഉദയപൂർ രാജകുടുംബത്തിലെ പദ്മജകുമാരി പരമാർ, ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജിസ്റ്റ് സീനിയർ കൺസൾട്ടന്റ് പ്രൊഫ. ഡോ. ഫിലിപ്പ് ഫിന്നി, ഡോ. സംഗീത ജിതിൻ, ഡയബറ്റിക് എഡ്യൂക്കേറ്റർ പ്രശാന്ത് മിനി, കളമശേരി മെഡിക്കൽ കോളേജിലെ മിഠായി ക്ലിനിക്ക് ഹെഡ് ഡോ. ബിഫിന, റോട്ടറി അസി. ഗവർണർ വിനോദ് മേനോൻ, ജി.ജി.ആർ ഹരികൃഷ്ണൻ, ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ടി.ആർ, വിജേഷ്, സെക്രട്ടറി അബ്ദുൾ ജലീൽ, വെങ്കിടേശ്വര സ്കൂൾ ഹെഡ്മിസ്ട്രസ് രേണുക, തൃപ്പൂണിത്തുറ റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.ആർ. പരമേശ്വരൻ, സെക്രട്ടറി ഡോ. ചിത്ര പ്രദീപ് എന്നിവർ സംസാരിച്ചു.
ടൈപ്പ് വൺ ഡയബറ്റിക് ബാധിതരായ 83 കുട്ടികൾക്ക് കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെൻസർ മെഷീൻ ക്യാമ്പിൽ വച്ച് ഘടിപ്പിച്ചു.