കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നോർത്ത് മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാസേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ, അർജുൻ ഗോപിനാഥ്, ഡി.എസ് സുനിൽകുമാർ, സുബ്രഹ്മണ്യൻ, എ.ആർ. അനിൽകുമാർ, മനോജ് മാടവന എന്നിവർ പ്രസംഗിച്ചു. നോർത്ത് മണ്ഡലം അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായി ഐ. ശശിധരൻ (പ്രസിഡന്റ്), എ.ആർ അനിൽകുമാർ (വൈസ് പ്രസിഡന്റ്), കെ.ജി. ബിജു (ജനറൽ സെക്രട്ടറി), ഡി.എസ്. സുനിൽകുമാർ, എ.കെ. സജീവൻ, മനോജ് മാടവന (സെക്രട്ടറി), ലെനീഷ്, സോജൻ ചിറ്റൂർ, സന്തോഷ് കെ.സി (കമ്മിറ്റിഅംഗങ്ങൾ).