cial

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രേഡ് യൂണിയനുകളുടെ ഹിതപരിശോധനയിൽ ബി.എം.എസ് നേതൃത്വം നൽകുന്ന കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മസ്ദൂർ സംഘത്തിന് ആദ്യമായി അംഗീകാരം ലഭിച്ചു. അംഗീകാരത്തിന് ആവശ്യമായ 15 ശതമാനം മറികടന്ന് 24.47 ശതമാനം വോട്ട് നേടിയാണ് മസ്ദൂർ സംഘ് അംഗീകാരം നേടിയത്. തൊഴിലാളികൾക്കിടയിൽ ആവേശവും പ്രതീക്ഷ നൽകുന്നതുമാണ് ബി.എം.എസിന്റെ വിജയം പ്രകടമാക്കുന്നതെന്ന് സിയാൽ എയർപോർട്ട് മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി എം.പി പ്രദീപ് കുമാർ പറഞ്ഞു. മാനേജ്‌മെന്റുമായി സഹകരിച്ചും തൊഴിലാളി താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകിയും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.