പെരുമ്പാവൂർ: മുൻരാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ഒമ്പതാമത് ചരമ വാർഷികം പ്രഗതി അക്കാഡമിയിൽ 'കലാം സ്മൃതി'യായി ആചരിച്ചു. ഡോ. കലാം സ്‌കൂൾ സന്ദർശനവേളയിൽ നട്ട ഇലഞ്ഞി മരച്ചുവട്ടിൽ വിദ്യാർത്ഥികൾ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിരാ രാജൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത്, വാർഡ് കൗൺസിലർ അരുൺകുമാർ എന്നിവർ സംസാരിച്ചു. ഡോ. കലാമിന്റെ ആത്മകഥയായ അഗ്‌നിച്ചിറകുകളിലെ പ്രസക്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ചു വിദ്യാർത്ഥികൾ സംഗീത നൃത്ത ആവിഷ്‌കാരം അവതരിപ്പിച്ചു.