ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ ഫലം പുറത്തുവിട്ടതിനു പിന്നാലെ കട്ട് ഒഫ് മാർക്കും പുതുക്കി എൻ.ടി.എ. ജനറൽ വിഭാഗത്തിൽ 720-162 ആണ് പുതിയ കട്ട് ഒഫ്. ജൂൺ നാലിന് ആദ്യം ഫലം പ്രഖ്യാപിച്ചപ്പോൾ 720- 164 ആയിരുന്നു. ഒ.ബി.സി 161-127, എസ്.സി 161-127, എസ്.ടി 161-127, ഇ.ഡബ്ലിയു.എസ് & പി.എച്ച് 161-144, ഒ.ബി.സി & പി.എച്ച് 143-127, എസ്.സി & പി.എച്ച് 143-127, എസ്.ടി. & പി.എച്ച് 142-127 എന്നിങ്ങനെയാണ് പുതുക്കിയത്. ജനറൽ കാറ്റഗറിയിൽ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള കട്ട് ഒഫ് പെർസെന്റൈൽ 50 ആണ്. ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 40. ഓൾ ഇന്ത്യ ക്വാട്ട പ്രവേശന കൗൺസലിംഗ് നടപടികൾ വൈകാതെ തുടങ്ങുമെന്നാണ് സൂചന.