y

തൃപ്പൂണിത്തുറ: വിളക്കിത്തല നായർ സമാജം കണയന്നൂർ താലൂക്ക് കമ്മറ്റി വാർഷികവും അവാർഡ് ദാനവും നടന്നു. ജാതി സെൻസെസ് സർക്കാർ നടപ്പിലാക്കണമെന്ന് പ്രമേയം പാസാക്കി. നഗരസഭാ ചെയർപേഴ്സൺ രമാസന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. മധു അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. രജിസ്ട്രാർ സജീവ് സത്യൻ വിദ്യാഭ്യാസ അവാർഡ് ദാനം നടത്തി. കോഓർഡിനേറ്റർ കെ.കെ. രാജു, കെ.എൻ. സോമൻ, പി.എം. ശ്രീരാജ്, പി.യു. മനോജ്, ആരതി, ശ്രീദേവി രാമചന്ദ്രൻ, സുബ്രഹ്മണ്യൻ, സി.എൻ. ജലജ, പി.ജി. മനോജ് എന്നിവർ സംസാരിച്ചു.