തൃപ്പൂണിത്തുറ: കനിവ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയും സി.വി. ഔസേഫ് പഠനകേന്ദ്രവും സംയുക്തമായി ഡോ. എം.എസ്. വല്യത്താൻ അനുസ്മരണം സംഘടിപ്പിച്ചു. ഡോ. ജോ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. ഡോ. എ.ആർ. അനിൽ, പ്രൊഫ. ഡോ. ടി. രശ്മി, ഡോ. വിഷ്ണുകുമാർ, പി. വാസുദേവൻ, അഡ്വ. എസ്. മധുസൂദനൻ, കെ.കെ. പ്രദീപ്കുമാർ, കെ.ആർ. രജീഷ്, എ.വി. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.